ഹൃദയാഘാതം: മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

സലാല: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. ചേളാരി സൂപ്പർ ബസാറിലെ ചോലയിൽ വീട്ടിൽ അഷറഫ് (50) ആണ്​ മരിച്ചത്​. അസ്വസ്ഥയെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

രണ്ട് വർഷത്തിലധികമായി സാദയിലെ അൽ കാഫില ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു.

ഭാര്യ: അഫ്സത്ത്. മക്കൾ: ആദിൽ അദ്നാൻ, അഫ്നാൻ, ഷൻസ. മൃതദേഹം സലാലയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അറിയിച്ചു.

Tags:    
News Summary - Malappuram native passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.