മലർവാടി സലാലയിൽ സംഘടിപ്പിച്ച ബാലോത്സവത്തിൽ വിജയികളായവർക്ക് ട്രോഫികൾ സമ്മാനിച്ചപ്പോൾ
സലാല: മലർവാടി സലാല, സാപിൽ ഫുട്ബാൾ അക്കാദമിയിൽ ‘ബാലോത്സവം 25’ സംഘടിപ്പിച്ചു. കുട്ടികളുടെ കളിയുത്സവത്തിൽ അഞ്ഞൂറോളം വിദ്യാർഥികളാണ് പങ്കെടുത്തത്. പുതിയ അധ്യയന വർഷത്തിന്റെ തിരക്കിൽ നിന്നൊഴിവായി ഇതാദ്യമായി വൈകീട്ട് നടന്ന പരിപാടി വിദ്യാർഥികളുടെ ഉത്സവമായി മാറി.
കുട്ടികൾക്കായി പുതുമയാർന്ന ഇരുപതോളം ഗെയിമുകളാണ് ഒരുക്കിയിരുന്നത്. ദോഫർ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാനസലർ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ ഉദ്ഘാടനം ചെയ്തു. ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലർവാടി കോഓഡിനേറ്റർ ഫസ്ന അനസ് നിർദേശങ്ങൾ നൽകി. കെ.എം. ഹാഷിം, റജീന ടീച്ചർ, ഹിഷാം റാസിഖ് എന്നിവർ സംബന്ധിച്ചു.
നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഫലാഹ്, ജഹ്ഫിൽ, മുഹമ്മദ് ഫാദിൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായി.
ജൂനിയർ വിഭാഗത്തിൽ അനായ അനിൽ, മുഹമ്മദ് റിയാസ്, മുഹമ്മദ് അഫ്നാൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയറിൽ ജാസിം, എം.കെ.പി. അമാൻ, ഫൈസാൻ നസീബ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായത്. കിഡ്സിൽ മുഹമ്മദ് അനസ്, അഫ്നാൻ, സൈഫുൽ അസ്മാൻ എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയത്.
വിജയികൾക്ക് സ്പോൺസർമാരായ ഒ. അബ്ദുൽ ഗഫൂർ (അബൂ തഹ്നൂൻ), കബീർ കണമല (അൽ ദല്ല ഗ്രൂപ്പ്), ആസിഫ് ബഷീർ (പെൻഗ്വിൻ), റഷീദ് കൈനിക്കര (അൽ ഫവാസ് ട്രാവൽസ്), മുജീബ് (അൽ മാഷിനി), സദക്കത്തുല്ലാഹ് (റീഗൽ മെഡിക്കൽസ്), മുഹമ്മദ് ഷരീഫ് (കെയർ ഫോൺ), ഖാസിം (അൽ ബയാദർ), അൽ അമീൻ (അൽ അക്മർ), സാപിൽ അക്കാദമി ഹെഡ് നൂർ നവാസ്, പ്രവാസി വെൽഫെയർ പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ്, മലയാളം വിങ് ഭാരവാഹികളായ സജീബ് ജലാൽ, പി.ടി. സബീർ എന്നിവർ ട്രോഫികൾ വിതരണം വിതരണം ചെയ്തു. പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും മെഡലുകളും സമ്മാനിച്ചു .
കൺവീനർ മുസബ് ജമാൽ, സാബുഖാൻ, റജീന, സാഗർ അലി , റമീസ റൗഫ്, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.