ഇബ്രി: മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ഇബ്രി പഠനകേന്ദ്രം പ്രവേശനോത്സവം ഇബ്രി വുമൺസ് ഹാളിൽ വർണാഭമായ പരിപാടിയോടെ നടന്നു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
രഞ്ജു ശ്യാം അധ്യക്ഷതവഹിച്ചു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ട്രഷറർ ശ്രീകുമാർ, സാമൂഹിക പ്രവർത്തകരായ ഇഖ്ബാൽ, റാഷിദ് ഉമർ മക്ക എന്നിവർ സംസാരിച്ചു. കുട്ടികളെ ചിരിപ്പിച്ചും കളി പറഞ്ഞും മലയാളം മിഷൻ പ്രവർത്തക സമിതി അംഗം കൂടിയായ സുധീർ പഠന ക്ലാസിന് നേതൃത്വം നൽകി. ഇന്ത്യൻ സ്കൂൾ ഇബ്രിയിൽനിന്നും മലയാളത്തിന് ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപിക ബീന, സാമൂഹിക പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു .ചടങ്ങിൽ മലയാളം മിഷൻ ഇബ്രി കോഓഡിനേറ്റർ അനീഷ് സ്വാഗതവും ടി.കെ. ഷാജി നന്ദിയും പറഞ്ഞു. വിപുലമായ പുസ്തക ശേഖരവുമായി ഒരുക്കിയ ഗ്രന്ഥപ്പുര പരിപാടിയുടെ മാറ്റുകൂട്ടി. ഇക്ബാൽ രക്ഷാധികാരിയും അനീഷ് കോഓഡിനേറ്ററും, സബ് കോഓഡിനേറ്റർമാരായി ഷാജി, രഞ്ജു എന്നിവരും ഉൾപ്പെട്ട 19 അംഗ മേഖല കമ്മിറ്റിയെയും തെരഞ്ഞെടുത്തു. നിഷാദ്, ശ്യാം കുമാർ, സ്മൃതി, വിമിത ജിസ്ന, ആതിര, മോനി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.