മഞ്ജു നിഷാദിന് മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി നൽകിയ യാത്രയയപ്പ്
സൂർ: ഒമാനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും അധ്യാപികയും മലയാളം മിഷൻ ഒമാൻ പ്രവർത്തകസമിതി അംഗവുമായ മഞ്ജു നിഷാദിന് സൂർ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി.
സൂർ കേരള സ്കൂളിൽ നടന്ന ചടങ്ങ് മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഒമാൻ പ്രവർത്തന സമിതി അംഗവും മേഖല കമ്മിറ്റി അംഗവും കൂടിയായ സൈനുദ്ദീൻ കൊടുവള്ളി അധ്യക്ഷതവഹിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ബ്രാഞ്ച് പ്രസിഡന്റും സൂർ മേഖല കമ്മിറ്റി അംഗവുമായ എ. കെ. സുനിൽ, ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ബ്രാഞ്ച് സെക്രട്ടറിയും സൂർ മേഖല കമ്മിറ്റി അംഗവുമായ മുഹമ്മദ് ഷാഫി, സൂർ മേഖല കമ്മിറ്റി അംഗങ്ങളായ സജീവൻ ആമ്പല്ലൂർ, ശ്രീധർ ബാബു, രൂപേഷ് ആലക്കാട്, ശിവദാസ് മൂച്ചുകുന്ന്, ജി.കെ. പിള്ള, അധ്യാപികമാരായ രേഖ മനോജ്, ഷംന അനസ് ഖാൻ, റുബീന റാസിഖ്, ഓൽഗ നീരജ്, ദീപ മാധവൻ, മാനസ ഷാനവാസ് എന്നിവർ സംസാരിച്ചു.
സൂർ മേഖലാ കമ്മിറ്റി അംഗം നീരജ് പ്രസാദ് സ്വാഗതവും സുലജ സഞ്ജീവൻ നന്ദിയും പറഞ്ഞു. മഞ്ജു നിഷാദിന് സൂർ മേഖലയുടെയും മലയാളം മിഷൻ ഒമാന്റെയും സ്നേഹോപഹാരവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.