സമീർ ഹമീദ്
മസ്കത്ത്: ഒമാനിൽ നടന്ന ടി10 മത്സരങ്ങളിലെ അപൂർവ ഹാട്രിക്ന് അമേറാത്തിലെ ഇന്റർനാഷനൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. അൽ നൂഹ ബൗഷർ സ്പോർട്സ് ടീമിന്റെ കളിക്കാരനായ കണ്ണൂർ സ്വദേശി സമീർ ഹമീദ് ആണ് ഹാട്രിക് നേടി ചരിത്രം സൃഷ്ടിച്ചത്. രണ്ടു ഓവറിൽ 11 റൺസിന് അഞ്ച് വിക്കറ്റ് ആണ് ഈ ഇടംകൈയ്യൻ ബൗളറ് സ്വന്തമാക്കിയത്.
ഒമാൻ ലീഗിലെ ഐ ഡിവിഷൻ ടി10 മത്സരത്തിൽ അൽ നുഹ ബൗഷർ സ്പോർട്സ് ക്ലബ് ടവൽ പ്രോപ്പർട്ടി ടീമിനെ 82 റൺസിന് പരാജയപ്പെടുത്തി. നിശ്ചിത 10 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ അൽ നുഹ 129 റൺസ് നേടി. 130 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ടവൽ ടീം 47 റൺസിന് പുറത്തായി. സമീറിനെ കൂടാതെ, നീൽ, മനീഷ്, വിക്രം, പത്താൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.