മസ്കത്ത്: മർഹബ ടാക്സി നിരക്കുകകളിൽ വീണ്ടും കുറവ് വരുത്തി. ഒാൺ കാൾ ടാക്സി സേവനങ്ങൾക്കായുള്ള കുറഞ്ഞ നിരക്ക് ഒന്നര റിയാലായാണ് നിജപ്പെടുത്തിയത്. ആദ്യത്തെ ആറു കിലോമീറ്ററിനാകും കുറഞ്ഞ നിരക്ക് ബാധകമാവുക. പിന്നീടുള്ള ഒാരോ കിലോമീറ്ററിനും 200 ബൈസ വീതവും ഇൗടാക്കും.
യാത്രക്കാരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് നിരക്കിൽ കുറവ് വരുത്തിയത്. പുതുക്കിയ നിരക്കുകൾ ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിെൻറ അംഗീകാരത്തിന് സമർപ്പിച്ചതിന് തത്ത്വത്തിൽ അംഗീകാരം ലഭിച്ചതായും പൂർണാനുമതി വൈകാതെ പ്രതീക്ഷിക്കുന്നതായും മർഹബ ടാക്സി സ്പെഷൽ പ്രോജക്ട് മാനേജർ യൂസുഫ് അൽ ഹൂതി പറഞ്ഞു. ഹോട്ടലുകളിൽനിന്നുള്ള സർവിസിന് മൂന്നു റിയാൽ തന്നെയാകും നിരക്ക്.
മിനിമം ദൂരത്തിന് ശേഷം പിന്നീടുള്ള ഒാരോ കിലോമീറ്ററിനും 250 ബൈസ വീതവും ഇൗടാക്കും. സുൽത്താൻ ഖാബൂസ് തുറമുഖത്തുനിന്ന് സഞ്ചാരികൾക്കായി പാക്കേജ് ടൂർ സർവിസും വൈകാതെ ആരംഭിക്കും. ദൂരം കണക്കിലെടുക്കാതെ മണിക്കൂറിന് 12 റിയാൽ എന്ന കണക്കിനായിരിക്കും വാടക. വി.െഎ.പി സർവിസ് തുടങ്ങുന്നതിനും പദ്ധതിയുണ്ട്. ഇതിൽ വൈഫൈ അടക്കം സൗകര്യങ്ങളുണ്ടാകും. അഞ്ചു റിയാൽ മിനിമം വാടകയും പിന്നീട് 500 ബൈസ വീതവുമാകും നിരക്ക്.
ബിസിനസുകാർക്കായി മണിക്കൂർ നിരക്കിൽ സർവിസ് തുടങ്ങുന്നതും ആലോചനയിലുണ്ട്. മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത ഉപേഭാക്താക്കളുടെ എണ്ണം പതിനായിരം കവിഞ്ഞിട്ടുണ്ട്. ഇതുവരെ എഴുനൂറിലധികം സർവീസുകൾ നടത്തിയതായി പറഞ്ഞ അൽ ഹൂതി ഒമാനി, പ്രവാസി സ്ത്രീകളായിരുന്നു കൂടുതൽ യാത്രക്കാരെന്നും പറഞ്ഞു. വികലാംഗ സൗഹൃദ വാഹനങ്ങൾ ആരംഭിക്കുന്നതും ആലോചനയിലുണ്ട്. കാറുകളിൽ റാമ്പ് പിടിപ്പിക്കുന്നത് സംബന്ധിച്ച് വാഹന വിൽപനക്കാരുമായി ചർച്ചകൾ നടക്കുകയാണ്.
ആദ്യഘട്ടത്തിൽ നാലു കാറുകളിൽ ആയിരിക്കും റാമ്പുകൾ പിടിപ്പിക്കുക. മൂന്ന് മുതൽ നാലുവരെ മാസത്തിനുള്ളിൽ വികലാംഗ സൗഹൃദ വാഹനങ്ങൾ നിരത്തിലിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അൽ ഹൂതി പറഞ്ഞു. ‘ഹോം ടു വർക്ക്’ സംവിധാനം മർഹബ അടുത്തിടെ ആരംഭിച്ചിരുന്നു. പ്രതിമാസ, പ്രതിവർഷ കരാർ അടിസ്ഥാനത്തിലുള്ള ഇൗ സേവനം നാലുപേർക്ക് വരെ ഷെയറിങ് അടിസ്ഥാനത്തിൽ ഉപയോഗിക്കാം. മാസത്തിൽ 22 പ്രവൃത്തി ദിവസം ഇൗ സേവനം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.