മസ്കത്ത്: മറുനാട്ടിൽ മലയാളി അസോസിയേഷൻ (എം.എൻ.എം.എ) ഒമാന്റെ നേതൃത്വത്തിൽ ഗാല അസൈബ ഗാർഡൻ ബിൽഡിങ് മൾട്ടി പർപ്പസ് ഹാളിൽ കുടുംബസംഗമം നടത്തി.
പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡംഗം പി.ടി.കെ ഷമീർ, എൻ.എസ്.എസ് പ്രസിഡന്റ് സുകുമാരൻ നായർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിങ് കൺവീനർ അജിത് വാസുദേവൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലബാർ വിങ് ജോയിൻ ട്രഷറർ അനീഷ് കടവിൽ, പ്രവാസി എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ രാജൻ വി. കോക്കുരി, മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത്, തിരുവനന്തപുരം അസോസിയേഷൻ സെക്രട്ടറി സജു നായർ, എ.ഡി.ഒ ചെയർമാൻ ഫിറോസ് ബഷീർ, കൊച്ചിൻ ഗോൾഡ് ജനറൽ മാനേജർ അഖിൽ, ഗ്ലോബൽ മണി എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെൊന്റ് ഓഫിസർ വിഷ്ണു ഗോപാൽ എന്നിവർ സംസാരിച്ചു.
അകാലത്തിൽ വിട്ടുപിരിഞ്ഞ എം.എൻ.എം.എയുടെ മുൻ രക്ഷധികാരി ഫവാസ് കൊച്ചന്നൂരിന്റെ കുടുംബത്തിനുള്ള സഹായ നിധി എ.ഡി.ഒ ചെയർമാൻ ഫിറോസ് ബഷീറിന് കൈമാറി. ഉപരി പഠനത്തിന് അർഹരായ എം.എൻ.എം.എ കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു.
നൃത്താധ്യാപകൻ സേതുവിന്റെ നൃത്തത്തോടെ കലാപരിപാടികൾ ആരംഭിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും പാട്ടും ഡാൻസും മിമിക്രിയും ചടങ്ങിന് മാറ്റ് കൂട്ടി.
സെക്രട്ടറി ജയൻ ഹരിപ്പാട് സ്വാഗതവും ട്രഷറർ പിങ്കു അനിൽ കുമാർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മനോഹരൻ ചെങ്ങളായി, ജോയന്റ് ട്രഷറർ മനോജ് മേനോൻ, മറ്റ് ഭരണ സമിതി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.