മസീറ: മസീറ മദർ മേരി കമ്യൂണിറ്റിയുടെ (എം.എം.എം.സി) നേതൃത്വത്തിൽ "ഒന്നിച്ചോണം നല്ലോണം - 2k24” എന്ന പേരിൽ മസീറ ഹോട്ടലിൽ ഓണാഘോഷം ആരംഭിച്ചു. തിരുവാതിരകളി, പുലിക്കളി, വള്ളംകളി, നാടകം തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ-കായിക പരിപാടികളാൽ വർണാഭമായി. ആനന്ദ് പോൾ, മാത്യു സി. ചാക്കോ എന്നിവർ സംസാരിച്ചു.
ഗാനിം സഈദ് അൽ ജുനൈബി പ്രത്യേകം ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർമാരായ ഷിജോമോൻ വി.എ. സ്വാഗതവും എം.എം.എം.സി കോഓഡിനേറ്റർ ആന്റണി ജോസഫ് നന്ദിയും പറഞ്ഞു. ജോബി പൗലോസ്, ജിജുമോൻ ജോർജ്, സുമി എ. ജോൺ, സുമി സെബാസ്റ്റ്യൻ, മേരി ലിയ, ഡെല്ല ഉമ്മൻ, മരിയ പോൾ തുടങ്ങിയവർ വിവിധ പരിപാടികൾക്കു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.