മസ്കത്ത്: ബഹ്റൈനിലെ മനാമയിൽ നടന്ന ഒമ്പതാമത് ഗൾഫ് മാത്തമാറ്റിക്സ് ഒളിമ്പ്യാഡിലും ആദ്യത്തെ ഗൾഫ് കെമിസ്ട്രി ഒളിമ്പ്യാഡിലും തിളക്കമാർന്ന നേട്ടങ്ങളുമായി ഒമാനി വിദ്യാർഥികൾ. രണ്ടിനങ്ങളിലുമായി ഒമ്പതു മെഡലുകളാണ് വിദ്യാർഥികൾ കരസ്ഥമാക്കിയത്. മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ അൽ വഖാസ് ബിൻ മഹ്മൂദ് അൽ ഖദൂരി, റീം ബിൻത് നബാൻ അൽ അസ്വാനിയ എന്നിവർ വെള്ളിയും മനാർ ബിൻത് മുഹമ്മദ് അൽ ദഹ്ലി, ഐഷ ബിൻത് അബ്ദുൽ ഖാദർ അൽ മമാരി, റയാൻ ബിൻത് അബ്ദുല്ല അൽ കാബി, അൽ ബൽജാ ബിൻത് സഹ്റാൻ അൽ അബ്രി വെങ്കല മെഡലുകളും നേടി.
കെമിസ്ട്രി ഒളിമ്പ്യാഡിൽ മുഹമ്മദ് ബിൻ അഹമ്മദ് അൽ ഹബ്സി, അൽ റബീ ബിൻ ഹബീബ് അൽ ദഫ്രി എന്നിവർ വെള്ളിമെഡൽ നേടി. ഇതേവിഭാഗത്തിൽ ജുമാന ബിൻത് അസ്സാൻ അൽ അമ്രി വെങ്കല മെഡലും കരസ്ഥമാക്കി. അന്താരാഷ്ട്ര മത്സരങ്ങളിലെ ഒമാനി വിദ്യാർഥികളുടെ നേട്ടം സന്തോഷം നൽകുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ബിൻ ഖമീസ് അംബോസൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.