മസ്കത്ത്: മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതിയുടെ (എൻ.സി.സി.എച്ച്.ടി) ഈ വർഷത്തെ രണ്ടാമത്തെ യോഗം കഴിഞ്ഞ ദിവസം ചേർന്നു. വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറിയും കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുടെ ആഭിമുഖ്യത്തിലായിരുന്നു യോഗം. മനുഷ്യക്കടത്ത് തടയാൻ ചുമതലപ്പെടുത്തിയിട്ടുള്ള എല്ലാ വകുപ്പുകളുടെയും ശ്രമങ്ങളും ഈ വിഷയത്തിൽ ദേശീയ ആക്ഷൻ പ്ലാനിലെ (2021-2023) പുരോഗതിയും യോഗം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.