മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ ത്വാരീഖിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ സന്ദേശം. മസ്കത്തിലെത്തിയ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽലത്വീഫ് റാഷിദ് അൽ സയാനി അന്താരാഷ്ട്ര ബന്ധങ്ങളിലും കാര്യങ്ങളിലുമുള്ള ഉപ പ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ ത്വാരീഖ് അൽ സയ്യിദിനാണ് സന്ദേശം കൈമാറിയത്. ഉപപ്രധാനമന്ത്രിയുടെ ഓഫിസിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും വ്യത്യസ്ത മേഖലകളിലെ സഹകരണവും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.