മെട്രോപൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ ചെസ് ടൂർണമെന്റിലും ശിൽപശാലയിലും
പങ്കെടുത്തവർ സംഘാടകരോടൊപ്പം
മസ്ക്കത്ത്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ മെട്രോപൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ അൽ ഖുവൈറിലുള്ള ചാംപ് സ്പോർട്സ് ആൻഡ് ആർട്സുമായി സഹകരിച്ച് ചെസ് ശിൽപശാലയും ടൂർണമെന്റും സംഘടിപ്പിച്ചു.
ഒമാനിലെ വിവിധ ഇടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ ചെസ് കളിയുടെ അടിസ്ഥാനങ്ങളും തന്ത്രങ്ങളും പാഠ്യരൂപത്തിൽ അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ടൂർണമെന്റിൽ വിജയികളായവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ പ്രസിഡന്റ് സിദ്ദിഖ് ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ കോഓഡിനേറ്ററായ സംഗീത് കുമാർ സ്വാഗതം പറഞ്ഞു. ചാംപ് സ്പോർട്സ് ആൻഡ് ആർട്സ് മേധാവി വാസിം, പരിശീലകരായ പൗയൻ മോളേൽ, മെർഹാദ് ഫിറോസ്നിയ, പ്രോഗ്രാം കൺവീനർമാരായ ഫൈസൽ ആലുവ, റഫീഖ് മാഞ്ഞാലി എന്നിവരുടെ നേതൃത്വത്തിൽ ടൂർണമെന്റ് നിയന്ത്രിച്ചു. കമ്മിറ്റി അംഗങ്ങളായ ഷെമീർ, ഹാസിഫ് ബക്കർ, രമ, പ്രശാന്ത് മേനോൻ, ഫസീല ഷെമീർ, ചന്ദ്രശേഖർ, അജാസ് മുഹമ്മദ്, സുബിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.