മന്ത്രിതല സംഘം സുൽത്താൻ ഹൈതം സിറ്റി സന്ദർശിച്ചപ്പോൾ

മ​ന്ത്രി​ത​ല സം​ഘം സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി സ​ന്ദ​ർ​ശി​ച്ചു

മ​സ്‌​ക​ത്ത്: പ​ദ്ധ​തി സ്ഥ​ല​ത്തെ നി​ർ​മാ​ണ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​നും വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​മാ​യി ഉ​ന്ന​ത​ത​ല മ​ന്ത്രി​ത​ല സം​ഘം സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി സ​ന്ദ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ആ​ദ്യ ഘ​ട്ടം (2024-2030) വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം, മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ്, മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ആ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​ദ്ധ​തി സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ങ്കാ​ളി​ക​ളെ അ​റി​യി​ക്കാ​നും സി​റ്റി​യു​ടെ നി​ർ​വ​ഹ​ണ ഘ​ട്ട​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും സാം​സ്കാ​രി​ക കേ​ന്ദ്രം, സ്കൂ​ൾ സ​മു​ച്ച​യ​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ കേ​ന്ദ്രം, മ​റ്റു ആ​ധു​നി​ക സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​ധാ​ന സം​രം​ഭ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​നും ആ​യി​രു​ന്നു സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. പ്ര​ത്യേ​ക ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​വ​രു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ​രി​ശോ​ധ​ന​യും ന​ട​ന്നു.

സ്ട്രാ​ബാ​ഗ് ഒ​മാ​നു​മാ​യി സ​ഹ​ക​രി​ച്ച് അ​ഞ്ച് പാ​ല​ങ്ങ​ളും പ്ര​ധാ​ന റോ​ഡു​ക​ൾ അ​ൽ സ​റൂ​ജ് ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. വൈ​ദ്യു​തി, വെ​ള്ളം, മ​ലി​ന​ജ​ലം, ബ്രോ​ഡ്‌​ബാ​ൻ​ഡ് ശൃം​ഖ​ല, ക​മ‍്യൂണി​ക്കേ​ഷ​ൻ​സ്, കൂ​ളി​ങ് സി​സ്റ്റ​ങ്ങ​ൾ, ഗ്യാ​സ് വി​ത​ര​ണം എ​ന്നി​വ​യു​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ട​വ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രോ​ജ​ക്ട് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

കൂ​ടാ​തെ, ഒ​മാ​ൻ ടെ​ക്നി​ക്ക​ൽ കോ​ൺ​ട്രാ​ക്റ്റി​ങ്ങുമാ​യി സ​ഹ​ക​രി​ച്ച് മൂ​ന്ന് പ​വ​ർ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും സ്ഥാ​പി​ക്കും. അ​ൽ അ​ബ്രാ​ർ റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി ന​ഗ​ര​ത്തി​ലെ ഹേ ​അ​ൽ വ​ഫ പ​രി​സ​ര​ത്ത് ഉ​പ​യോ​ഗി​ച്ച ഏ​റ്റ​വും പു​തി​യ നി​ർ​മാണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ത് ആ​ദ്യ ഘ​ട്ട​ത്തി​ൽ റെസി​ഡ​ൻ​ഷ്യ​ൽ യൂ​നി​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്.

പ്ര​മു​ഖ ക​മ്പ​നി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന റെ​സി​ഡ​ൻ​ഷ്യ​ൽ ഡി​സ്ട്രി​ക്റ്റുക​ളു​ടെ സൈ​റ്റു​ക​ളും വി​ശ​ദാം​ശ​ങ്ങ​ളും പ്ര​തി​നി​ധി സം​ഘം അ​വ​ലോ​ക​നം ചെ​യ്തു. ആ​ദ്യ ഘ​ട്ട​ത്തി​ൽ താ​മ​സ സ്ഥ​ല​ങ്ങ​ളു​ടെ വി​ൽ​പ​ന ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ ന​ഗ​രം ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Ministerial team visits Sultan Haitham City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.