മസ്കത്ത്: പൊതുജനാരോഗ്യ അവബോധം വർധിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം മങ്കിപോക്സ് സംബന്ധിച്ച ബോധവത്കരണ ബുള്ളറ്റിൻ പുറത്തിറക്കി. രോഗത്തെക്കുറിച്ചുള്ള സമഗ്രമായ വിശദാംശങ്ങൾ ഈ ബുള്ളറ്റിനിലുണ്ട്. അതിന്റെ നിർവചനം, പ്രതിരോധ തന്ത്രങ്ങൾ, ലക്ഷണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രോഗബാധിതനായ വ്യക്തിയുമായുള്ള ലൈംഗിക സമ്പർക്കം ഉൾപ്പെടെയുള്ള ചർമത്തിൽനിന്ന് ചർമത്തിലേക്ക് നേരിട്ടുള്ള സമ്പർക്കം വഴിയോ മലിനമായ വസ്തുക്കളിൽ സ്പർശിക്കുക വഴിയോ മങ്കിപോക്സ് പടരാമെന്ന് ബുള്ളറ്റിനിൽ പറയുന്നു. രോഗബാധയേൽക്കുന്ന സാധ്യത കുറക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകി നല്ല കൈശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്.
കൂടുതൽ സംരക്ഷണത്തിനായി വാക്സിനേഷന്റെ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡറുമായി ബന്ധപ്പെടണം. മങ്കിപോക്സ് രോഗത്തിന് ദീർഘമായ ഇൻകുബേഷൻ കാലയളവുണ്ട്. സാധാരണഗതിയില്‍ ഇന്‍കുബേഷന്‍ കാലയളവ് ആറു മുതല്‍ 13 വരെ ദിവമാണ്.
എന്നാല്‍, ചില സമയത്ത് ഇത് അഞ്ചു മുതല്‍ 21 വരെ ദിവസമാകാം. രണ്ടു മുതല്‍ നാലു വരെ ആഴ്ച ലക്ഷണങ്ങള്‍ നീണ്ടുനില്ക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇ
തിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ടിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യോപദേശം തേടുകയും പരിശോധന നടത്തുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, നിങ്ങളോട് അടുപ്പമുള്ളവർക്കും നിങ്ങളുടെ ലൈംഗിക പങ്കാളികൾക്കും സമാനമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരെ അറിയിക്കുക, നല്ല ശുചിത്വം പാലിക്കുക.
നിങ്ങൾ മങ്കിപോക്സ് ഉള്ള ആരെങ്കിലുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ, ഉടൻതന്നെ വൈദ്യോപദേശം തേടണം. അണുബാധയുടെയും ഗുരുതരമായ രോഗത്തിന്റെയും അപകടസാധ്യത കുറക്കാൻ കുത്തിവെപ്പിന് ചിലപ്പോൾ വിധേയമാക്കിയേക്കാം. രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ചനഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കിപോക്സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ കോംഗോയില്‍ ഒമ്പത് വയസ്സുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.