മൂ​ഡീ​സ് ഒ​മാ​ന്റെ ക്രെ​ഡി​റ്റ് റേ​റ്റി​ങ് ഉ​യ​ർ​ത്തി

മ​സ്ക​ത്ത്: സു​സ്ഥി​ര ധ​ന​കാ​ര്യം സാ​ഹ​ച​ര്യം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ആ​ഗോ​ള റേ​റ്റി​ങ് ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ് ഒ​മാ​ന്റെ റേ​റ്റി​ങ് ഉ​യ​ർ​ത്തി. ബി.​എ 1 ആ​യാ​ണ് റേ​റ്റി​ങ് ഉ​യ​ർ​ത്തി​യ​ത്. എ​ണ്ണ വ​രു​മാ​ന​ത്തി​ലെ വ​ർ​ധ​ന​വി​നൊ​പ്പം പൊ​തു​ക​ടം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ മി​ക​വും മു​ൻ​നി​ർ​ത്തി​യാ​ണ് റേ​റ്റി​ങ് ഉ​യ​ർ​ത്തി​യ​ത്.

പൊ​തു​ക​ടം മി​ക​ച്ച രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്ത​തി​ന്റെ ഫ​ല​മാ​യി രാ​ജ്യ​ത്തി​ന്റെ വി​ദേ​ശ​ക​ടം കു​റ​യു​ക​യും വി​ദേ​ശ നാ​ണ്യ ശേ​ഖ​രം വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ഊ​ർ​ജ വി​ല​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ, ഉ​യ​ർ​ന്ന പ​ലി​ശ​നി​ര​ക്ക് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ മൂ​ലം സാ​മ്പ​ത്തി​ക നി​ല​യി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടാ​നു​ള്ള രാ​ജ്യ​ത്തി​ന്റെ ക​ഴി​വ് സ​ർ​ക്കാ​ർ കൈ​കൊ​ണ്ട ന​ട​പ​ടി​ക​ൾ മൂ​ലം ഉ​യ​ർ​ന്ന​താ​യി മൂ​ഡീ​സ് വി​ല​യി​രു​ത്തി.

2023 അ​വ​സാ​ന​ത്തെ ക​ണ​ക്കു​​പ്ര​കാ​രം ഒ​മാ​ന്റെ പൊ​തു​ക​ടം മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ 36.5 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​തി​ൽ 24 ശ​ത​മാ​ന​മാ​ണ് വി​ദേ​ശ ക​ടം. 2020ൽ ​മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ അ​മ്പ​ത് ശ​ത​മാ​ന​മാ​യി​രു​ന്നു വി​ദേ​ശ ക​ടം. ക​ഴി​ഞ്ഞ ജൂ​ലൈ അ​വ​സാ​ന​ത്തെ ക​ണ​ക്കു​പ്ര​കാ​രം ​മൊ​ത്ത പൊ​തു​ക​ടം മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ 34 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​താ​യും മൂ​ഡീ​സി​ന്റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​റി​ന്റെ ശ്ര​മ​ങ്ങ​ൾ ഫ​ലം കാ​ണു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

Tags:    
News Summary - Moody's raises Oman's credit rating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.