53 കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​നൊ​രു​ങ്ങു​ന്ന നൂ​റു​ദ്ദീ​നും നൗ​ഫ​ലി​നും ജ​ഴ്​​സി കൈ​മാ​റി​യ​പ്പോ​ൾ

ദേ​ശീ​യ ദി​നാ​ഘോ​ഷം; 53 കി​ലോ​മീ​റ്റ​ർ ന​ട​ത്ത യ​ജ്ഞ​വു​മാ​യി മ​ല​യാ​ളി യു​വാ​ക്ക​ൾ

മ​സ്ക​ത്ത്​: ഒ​മാ​ന്‍റെ 53ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 53 കി​ലോ​മീ​റ്റ​ർ ന​ട​ത്ത യ​ജ്ഞ​വു​മാ​യി മ​ല​യാ​ളി യു​വാ​ക്ക​ൾ. മ​സ്ക​ത്തി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നൂ​റു​ദ്ദീ​നും മ​ല​പ്പു​റം സ്വ​ദേ​ശി നൗ​ഫ​ൽ തി​രൂ​രു​മാ​ണ്​ ദേ​ശീ​യ ദി​നാ​​ഘോ​ഷ സ​ന്ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ​വും പ​ക​ർ​ന്ന്​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു ​മു​ത​ൽ ന​ട​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. മ​ത്ര മു​ത​ൽ ബ​ർ​ക്ക പാ​ല​സ്​ വ​രെ​യാ​ണ്​ റൂ​ട്ട്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​ർ​കൊ​ണ്ട്​ ഏ​ക​ദേ​ശം അ​ഞ്ചു​ മു​ത​ൽ ആ​റു കി​ലോ​മീ​റ്റ​ർ വ​രെ മ​റി​ക​ട​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ 10​ മ​ണി​ക്കൂ​ർ​കൊ​ണ്ട്​ ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് നൂ​റു​ദ്ദീ​ൻ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളി​ൽ അ​ടു​ത്തി​ടെ​യാ​യി ഹൃ​ദ​യാ​ഘാ​തം മൂ​ല​മു​ള്ള മ​ര​ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ്​ ക​ണ്ടു​വ​രു​ന്ന​ത്.

വ്യാ​യാ​മ​ത്തി​ന്‍റെ കു​റ​വാ​ണ്​ ഇ​തി​നു​ള്ള കാ​ര​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​വാ​ക്ക​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും ന​ട​ത്ത​ത്തി​നു​ണ്ടെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. ഗൂ​ബ്ര​യി​ലെ അ​ൽ ആ​മി​രി ഹ​ൽ​വ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്​ നൂ​റു​ദ്ദീ​ൻ. മ​സ്ക​ത്തി​ൽ സ്വ​ന്ത​മാ​യി ബി​സി​ന​സ്​ ന​ട​ത്തു​ക​യാ​ണ്​ നൗ​ഫ​ൽ തി​രൂ​ർ.

ബൗ​ഷ​ർ ക​ഫേ ക്യൂ​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യു​നൈ​റ്റ​ഡ് കാ​ർ​ഗോ ആ​ൻ​ഡ്​ ലോ​ജി​സ്റ്റി​ക്സ് എം.​ഡി നി​യാ​സ് ഇ​രു​വ​ർ​ക്കും ജ​ഴ്സി കൈ​മാ​റി. ച​ട​ങ്ങ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​യാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബു മു​ഹ​മ്മ​ദ്‌, മു​നീ​ർ, ഇ​സ്മാ​ഈ​ൽ, സ​ജീ​വ്, നി​സാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - National Day Celebration Malayali youth with 53 km Walking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.