പു​തി​യ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് അ​ല്‍ മു​ദൈ​ബി​യി​ലെ സ​മ​ദ് അ​ല്‍ ഷാ​നി​ല്‍ തു​റ​ന്ന​​പ്പോ​ൾ

പു​തി​യ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് മു​ദൈ​ബി​യി​ല്‍ തു​റ​ന്നു

മ​സ്‌​ക​ത്ത്: പു​തി​യ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് മു​ദൈ​ബി​യി​ലെ സ​മ​ദ് അ​ല്‍ ഷാ​നി​ല്‍ തു​റ​ന്നു. മു​ദൈ​ബി വാ​ലി ശൈ​ഖ് സ​ഊ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ഊ​ദ് അ​ല്‍ ഹി​നാ​യി​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. രാ​ജ്യ​ത്തെ മു​തി​ര്‍ന്ന സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ലു​ലു ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​എ.​യൂ​സു​ഫ് അ​ലി, മ​റ്റു വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഒ​മാ​നി​ലെ ലു​ലു​വി​ന്റെ 31ാം സ്റ്റോ​റാ​ണി​ത്. 40,000 ച​തു​ര​ശ്ര​യ​ടി സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ്റ്റോ​റി​ൽ ഗ്രോ​സ​റി, ഫ്ര​ഷ് ഉ​ത്പ​ന്ന​ങ്ങ​ള്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് അ​ട​ക്കം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വ്യ​ത്യ​സ്ത ശ്രേ​ണി​ക​ളി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്. വി​ശാ​ല​മാ​യ സം​വി​ധാ​ന​വും ആ​ധു​നി​ക രൂ​പ​ക​ല്‍പ​ന​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം ന​ല്‍കു​ന്നു. നി​ര​വ​ധി ചെ​ക്കൗ​ട്ട് കൗ​ണ്ട​റു​ക​ളും മ​തി​യാ​യ പാ​ര്‍ക്കി​ങ് സ്ഥ​ല​വു​മു​ണ്ട്.

ഒ​മാ​നി ജ​ന​ത​യെ സേ​വി​ച്ച് പ്രാ​ദേ​ശി​ക സ​മ്പ​ദ്ഘ​ട​ന​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​ലെ ക​മ്പ​നി​യു​ടെ പ്ര​തി​ബ​ദ്ധ​ത യൂ​സു​ഫ് അ​ലി ഊ​ന്നി​പ്പ​റ​ഞ്ഞു. ഒ​മാ​നി സ​ര്‍ക്കാ​റി​ന്റെ​യും ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും തു​ട​ര്‍ച്ച​യാ​യ പി​ന്തു​ണ​ക്ക് അ​കൈ​ത​വ​മാ​യ ന​ന്ദി അ​റി​യി​ക്കു​ക​യാ​ണ്.

ഒ​മാ​നി സ​മൂ​ഹ​വു​മാ​യി ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്തം പു​ഷ്‌​ക​ല​മാ​ക്കി രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. അ​ല്‍ മു​ദൈ​ബി​യി​ലേ​ക്കു കൂ​ടി ത​ങ്ങ​ള്‍ പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ച്ച​ത് ഈ ​പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ വി​പ​ണി​ക​ളി​ലേ​ക്ക് എ​ത്തു​ക​യെ​ന്ന ത​ന്ത്ര പ്ര​ധാ​ന സ​മീ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ക​യും ല​ക്ഷ്യ​മാ​ണ്. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മി​ത​മാ​യ വി​ല​യി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള വി​വി​ധ​ത​രം ഉ​ൽ​പ​ന്ന​ങ്ങ​ള്‍ മി​ക​ച്ച ഉ​പ​ഭോ​ക്തൃ സേ​വ​ന​ത്തോ​ടെ ന​ല്‍കു​ന്ന ഇ​ട​മാ​ണ് ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്. ലു​ലു ഒ​മാ​ന്‍ ഡ​യ​റ​ക്ട​ര്‍ എ.​വി.​ആ​ന​ന്ദ്, റീ​ജി​യ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ കെ.​എ.​ശ​ബീ​ര്‍, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - New Lulu Hypermarket opens in Mudaibi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.