മസ്കത്ത്: ഹൈമയിൽനിന്ന് തുംറൈത്തിലേക്ക് പുതിയ റെയിൽപാത വരുന്നു. ഒമാൻ റെയിൽ പദ്ധതിക്ക് പുറമെയാണിത്. ഇതു സംബന്ധിച്ച ഉത്തരവ് സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. അൽ വുസ്ത ഗവർണറേറ്റിനെയും ദോഫാറിനെയും ബന്ധിപ്പിക്കുന്ന പുതിയ പാതയിൽ യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള പാതക്ക് ഒപ്പം ധാതുക്കളും ലോഹങ്ങളും കൊണ്ടുപോകുന്നതിനുള്ള ഉപപാതയും ഉണ്ടാകും.
398 കിലോമീറ്ററാകും പ്രധാന പാതയുടെ ദൈർഘ്യം. ഉപപാതക്ക് 256 കിലോമീറ്ററാകും ദൈർഘ്യം. ഉപപാതയെ മക്സൈൻ വഴി ദുകം തുറമുഖവുമായും ബന്ധിപ്പിക്കും.
3.375 കിലോമീറ്റർ ദൈർഘ്യമുള്ള ഒമ്പത് പാലങ്ങൾ പാതയിലുണ്ടാകും. 22.84 കിലോമീറ്റർ കിലോമീറ്റർ ദൈർഘ്യമുള്ള ഒമ്പത് റോഡ് പാലങ്ങൾ, രണ്ട് റോഡ് ക്രോസിങ്ങുകൾ, യാത്രക്കാർക്കായി മൂന്ന് സ്റ്റേഷനുകൾ, സാധനങ്ങൾ കയറ്റിറക്കുമതി ചെയ്യുന്നതിനായി 11 സ്റ്റേഷനുകൾ, അറ്റകുറ്റപ്പണികൾക്കായി പത്ത് സ്റ്റേഷനുകൾ എന്നിവയും പാതയുടെ ഭാഗമായി നിർമിക്കും. ഒമാൻ റെയിൽ സംബന്ധിച്ച ജോലികളും പുരോഗമിക്കുകയാണ്. ഇതിെൻറ പ്രാഥമിക രൂപരേഖ പൂർത്തിയായിട്ടുണ്ട്.
ആദ്യ പാക്കേജിെൻറ നാലാം ഘട്ടത്തിെൻറ ടെണ്ടർ രേഖകൾ പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്. രാജ്യത്തിെൻറ സാമ്പത്തികവും സാമൂഹികവുമായ വികസനം പൂർത്തീകരിക്കുന്നതിൽ സുപ്രധാന പങ്കാണ് റെയിൽവേ പദ്ധതികൾക്ക് വഹിക്കാനുള്ളതെന്ന് സുൽത്താെൻറ ഉത്തരവ് പറയുന്നു. രാജ്യത്തെ തുറമുഖങ്ങളെയും പ്രധാന വികസന മേഖലകളെയും മറ്റ് ഗൾഫ് സഹകരണ രാഷ്ട്രങ്ങളുടെ റെയിൽേവ ശൃംഖലകളുമായും യോജിപ്പിച്ചുള്ളതാണ് ഒമാെൻറ റെയിൽവേ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.