മസ്കത്ത്: സലാലയിലെ ന്യൂ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ (എസ്.ക്യു.എച്ച്) പദ്ധതിയുടെ 59 ശതമാനം ജോലികളും പൂർത്തിയായതായി ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് അറിയിച്ചു. ഘടനാപരമായ ജോലികൾ 98 ശതമാനവും കഴിഞ്ഞിട്ടുണ്ട്. പദ്ധതി 2025ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു നിലകളിലായി 1,00,000 ചതുരശ്ര മീറ്ററിലാണ് ആശുപത്രിയുടെ നിർമാണം നടക്കുന്നത്. ഏകദേശം 700 കിടക്കകളും ഉണ്ടാകും. ആശുപത്രിയിൽ വിവിധ മെഡിക്കൽ സ്പെഷ്യാലിറ്റികളും ഒരുക്കും.
32 വകുപ്പുകളായിരിക്കും താഴത്തെ നിലയിൽ സജ്ജീകരിക്കുക. ഇൻപേഷ്യന്റ് വിഭാഗത്തിൽ നാല് ശസ്ത്രക്രിയ വാർഡുകൾ, നാല് ഇന്റേണൽ ഡിസീസ് വാർഡുകൾ, നാല് കുട്ടികളുടെ വാർഡുകൾ, മുതിർന്നവർക്കുള്ള തീവ്രപരിചരണ വിഭാഗത്തിൽ 31 കിടക്കകൾ, ഇന്റർമീഡിയറ്റ് തീവ്രപരിചരണ വിഭാഗത്തിൽ 16 കിടക്കകൾ, ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിൽ 15 കിടക്കകൾ, നവജാത ശിശുക്കൾക്കും മാസം തികയാത്ത കുഞ്ഞുങ്ങൾക്കുമായി തീവ്രപരിചരണ വിഭാഗത്തിൽ 38 കിടക്കകൾ എന്നിവയുമുണ്ടാകും.
പൊള്ളലേറ്റ വിഭാഗത്തിൽ 12 കിടക്കകൾ, പ്രസവ വാർഡുകളിൽ 25 കിടക്കകൾ, അപകടം, എമർജൻസി, പുനർ-ഉത്തേജന യൂനിറ്റിൽ 10 കിടക്കകൾ, ഡേകെയർ യൂനിറ്റ്, ഡയാലിസിസ് യൂനിറ്റ് എന്നിവയിൽ 32 വീതം കിടക്കകളും ഒരുക്കും.അൽ മസ്യൂന ആശുപത്രിയുടെ പ്രവൃത്തി 25 ശതമാനവും പൂർത്തിയായതായി അധികൃതർ അറിയിച്ചു. അടുത്ത വർഷത്തോടെ ഇത് പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. പദ്ധതിയിൽ 10 ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, ലബോറട്ടറി, റേഡിയോളജി വിഭാഗം, നിരവധി വാർഡുകൾ, അപകട-അത്യാഹിത വിഭാഗം, ഡയാലിസിസ് യൂനിറ്റ്, ഡെലിവറി യൂനിറ്റ് തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.