മസ്കത്ത്: മസ്കത്ത് ഒാഹരിവിപണിയിലെ ശരീഅ സൂചിക പുനഃസംഘടിപ്പിച്ചു. രണ്ട് കമ്പനികളെയാണ് സൂചികയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഒമാൻ ഫ്ലോർമിൽസ് കമ്പനിയെയും തകാഫുൽ ഒമാൻ ഇൻഷുറൻസിനെയും പുതുതായി ഉൾപ്പെടുത്തിയപ്പോൾ നാഷനൽ ബിസ്കറ്റ് ഇൻഡസ്ട്രീസിനെയും ഒമാൻ റിഫ്രഷ്മെൻറിനെയും ഒഴിവാക്കിയതായി മസ്കത്ത് സെക്യൂരിറ്റീസ് മാർക്കറ്റ് സർക്കുലറിൽ അറിയിച്ചു.മേയ് ഒന്നുമുതൽ പുതിയ സൂചിക പ്രാബല്യത്തിൽ വരും. 15 കമ്പനികളാണ് സൂചികയിൽ ഉള്ളത്. വ്യാപാരത്തിെൻറ അളവ്, ധനലഭ്യത, കമ്പനികളുടെ സാമ്പത്തിക റിപ്പോർട്ട് തുടങ്ങിയവ വിശകലനം ചെയ്ത് കമ്പനിയുടെ പ്രവർത്തനം ശരീഅത്ത് നിയമത്തിന് അനുസൃതമാണോയെന്ന് വിലയിരുത്തിയ ശേഷമാണ് സൂചികയിൽ ഉൾപ്പെടുത്തുക. എല്ലാ മൂന്ന് മാസം കൂടുേമ്പാഴും സൂചിക പുനരവലോകനത്തിന് വിധേയമാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.