മസ്കത്ത്: ഒമാൻ ക്രിക്കറ്റ് എ ഡിവിഷൻ ടീമുകൾക്ക് വേണ്ടി തുടങ്ങിയ പ്രഥമ 30 ഓവർ ടൂർണമെന്റിൽ തുടർച്ചയായ ജയങ്ങൾ കൊയ്ത് മലയാളി ടീം. അരങ്ങേറ്റ വർഷം തന്നെ അത്ഭുതങ്ങൾ കാണിക്കുകയാണ് അനീർ മോൻ നയിക്കുന്ന പൈ ലവൻ. 10 വർഷത്തിലേറെയായി ഒമാനിൽ ടെന്നീസ് ബാൾ ക്രിക്കറ്റിൽ സജീവമായ പൈ ഇലവൻ ഒമാൻ ക്രിക്കറ്റ് ലീഗിൽ രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമായാണ്. നല്ല തുടക്കം കിട്ടിയതിന്റെ സന്തോഷത്തിലാണ് ടീമംഗങ്ങളായ ഒരു കൂട്ടം മലയാളികൾ.
ആദ്യ മത്സരത്തിൽ ടെക്നിക്കൽ സപ്ലൈസിനെ ഒമ്പത് വിക്കറ്റിന് തോൽപിച്ച പൈ ഇലവൻ രണ്ടാം മത്സരത്തിൽ ഡിസൈൻ ഗ്രൂപ്പിനെ 45 റൺസിന് കീഴടക്കി. കഴിഞ്ഞ വാരാന്ത്യത്തിൽ ടർഫ് രണ്ടിൽ നടന്ന മത്സരത്തിൽ ശക്തരായ പി.ഡി. ഒവിനെ അഞ്ച് വിക്കറ്റിന് തകർത്താണ് പൈ ഇലവൻ ഒമാൻ ക്രിക്കറ്റിൽ ശ്രദ്ധേയമായത്. മുൻ പ്രീമിയർ ഡിവിഷൻ താരങ്ങളായ അസ്സറൈൻ ടീമിലെ വിനുകുമാർ, എൻഹാൻസിലെ നിഷാന്ത്, ക്യാപ്റ്റൻ അനീർ മോൻ, നിധിൻ കാരാട്ട്, നോബിഷ് ഗോപി, അലി മുഹമ്മദ്, അമൽരാജ്, സുജിത് ബാബു, ബിഷാൻ ബാലൻ, ചാൾസ് ജേക്കബ്, റിയാസ് എ. ടി, സുബൈർ എം, ജബിൻ ജബ്ബാർ എന്നിവരാണ് ടീമംഗങ്ങളായ മലയാളികൾ. ഒമാന്റെ മുൻ ദേശീയ താരങ്ങളായ അരുൺ പൗലോസ്, സനുത്ത് ഇബ്രാഹിം, റാം കുമാർ തുടങ്ങി ഒരു പറ്റം മലയാളി ക്രിക്കറ്റ് താരങ്ങളും മസ്കത്തിൽ നാടകത്തിലൂടെ ശ്രദ്ധേയനായ റെജി പുത്തൂരും പൈ ഇലവന്റെ സജീവ സാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.