ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്സ് മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും അ​ൽജീ​രി​യ​യും

ഒ​മാ​നും അ​ൽജീ​രി​യ അ​ധി​കൃ​ത​രും ന​ട​ത്തി​യ ച​ർ​ച്ച

ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്സ് മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും അ​ൽജീ​രി​യ​യും

മ​സ്ക​ത്ത്: ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്സ് മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്റെ വ​ശ​ങ്ങ​ളും അ​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മാ​നും അ​ൽജീ​രി​യ​യും ഔ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ത്തി.

ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നി​യ​ർ സ​ഈ​ദ് ബി​ൻ ഹ​മൗ​ദ് അ​ൽ മാ​വാ​ലി, അ​ൽജീ​രി​യ​ൻ ഗ​താ​ഗ​ത മ​ന്ത്രി സെ​യ്ദ് സ​യൂ​ദ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു. അ​ൽജീ​രി​യ​ൻ പ്ര​തി​നി​ധി സം​ഘം സ​ലാ​ല തു​റ​മു​ഖ​വും സ​ലാ​ല ഫ്രീ​സോ​ണും സ​ന്ദ​ർ​ശി​ച്ചു. ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് മേ​ഖ​ല​യി​ലെ ഒ​മാ​ന്റെ അ​നു​ഭ​വ​ങ്ങ​ൾ പ്ര​തി​നി​ധി സം​ഘം വി​ല​യി​രു​ത്തി.

Tags:    
News Summary - Oman, Algeria to boost cooperation in transport, logistics sectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.