മസ്കത്ത്: കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള ധാരണപത്രത്തിൽ ഒമാനും മൊറോക്കോയും ഒപ്പുവെച്ചു. റോയൽ ഒമാൻ പൊലീസിന്റെ നാഷനൽ ഫിനാൻഷ്യൽ ഇൻഫർമേഷൻ സെന്ററും മൊറോക്കോയുടെ നാഷനൽ ഫിനാൻഷ്യൽ ഇൻഫർമേഷൻ അതോറിറ്റിയുമാണ് ധാരണയിലെത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ, അനുബന്ധ കുറ്റകൃത്യങ്ങൾ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കൈമാറുന്നതും ധാരണയിൽ വരുന്നുണ്ട്.
സൗദി അറേബ്യയിൽ നടന്ന മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ 39ാമത് യോഗത്തോടനുബന്ധിച്ചാണ് ഒപ്പിടൽ നടന്നത്.
ഒമാനെ പ്രതിനിധീകരിച്ച് എൻ.എഫ്.ഐ.സിയുടെ സി.ഇ.ഒ കേണൽ അബ്ദുൽ റഹ്മാൻ ബിൻ അമർ അൽ കിയുമി, മൊറോക്കോ ഫിനാൻഷ്യൽ ഇൻഫർമേഷൻ അതോറിറ്റി ചെയർമാൻ ഡോ. ജവഹർ അൽ നഫീസിയുമായി കരാറിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.