മസ്കത്ത്: ഒമാൻ-ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള മൂന്നാമത് രാഷ്ട്രീയ ചർച്ചകൾ മസ്കത്തിൽ നടന്നു. പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഇരുകക്ഷികളും ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും വ്യാപാര വിനിമയം, നിക്ഷേപം, ഭക്ഷ്യ സുരക്ഷ, തൊഴിൽ ബന്ധങ്ങൾ, സംയുക്ത താൽപര്യങ്ങൾ നിറവേറ്റുന്ന മറ്റ് മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളെ ക്കുറിച്ചും ചർച്ച ചെയ്തു.
ഒമാനി പക്ഷത്തെ നയതന്ത്രകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹർത്തിയും ബംഗ്ലാദേശ് സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ വിദേശകാര്യ സെക്രട്ടറി മസൂദ് ബിൻ മോമനും ആയിരുന്നു നയിച്ചത്. ഒമാനിലെ ബംഗ്ലാദേശ് അംബാസഡർ മുഹമ്മദ് നസ്മുൽ ഇസ്ലാം, ഏഷ്യ, പസഫിക് വകുപ്പ് മേധാവി യൂസഫ് ഇസ്സ അൽ സദ്ജലി, ഇരു രാജ്യങ്ങളിലെ വിദേശ മന്ത്രാലയങ്ങളിലെ നിരവധി ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.