മസ്കത്ത്: കാബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ ഒമാൻ അപലപിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആത്മാർഥമായ അനുശോചനവും അനുകമ്പയും അറിയിക്കുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുന്നു- വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
താലിബാൻ അധികാരം പിടിച്ച കാബൂളിൽനിന്ന് യു.എസ് നേതൃത്വത്തിൽ ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് വ്യാഴാഴ്ച ഭീകരാക്രമണമുണ്ടായത്. ഇരട്ട സ്ഫോടനങ്ങളും വെടിവെപ്പുമാണ് വിമാനത്താവളത്തിെൻറ പുറത്തുണ്ടായത്. ഇതിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് അവസാനഘട്ടത്തിലെ വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.