മസ്കത്ത്: ഒമാനും ക്യൂബയും തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചന സെഷന്റെ ആദ്യ റൗണ്ട് തിങ്കളാഴ്ച മസ്കത്തിൽ നടന്നു. ഒമാനി പക്ഷത്തുനിന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയും, ക്യൂബയെ വിദേശകാര്യ ഒന്നാം ഉപമന്ത്രി ജെറാർഡോ പെനാൽവറും ആയിരുന്നു നയിച്ചിരുന്നത്.
സംയുക്ത സഹകരണവും നിലവിലുള്ള ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ സെഷൻ പരിശോധിച്ചു. എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും താൽപര്യം ഇത് അടിവരയിട്ടു.
പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. ഒമാനിലെ ക്യൂബ അംബാസഡർ വ്ളാഡിമിർ ആൻഡ്രസ് ഗൊൺസാലസും വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കൻ വകുപ്പ് മേധാവി പ്ലീനിപൊട്ടൻഷ്യറി മന്ത്രി ഡോ. ഹനാൻ ബിൻത് ഇബ്രാഹിം അൽ ഷിഹിയ, ഇരുവശത്തുനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.