മസ്കത്ത്: ഒമാനി ഡോക്യുമെന്ററി ഫിലിം ‘അൽ സീജ്’ ഇന്ത്യയിലെ ഡയമണ്ട് കട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹണം, മികച്ച നടൻ, മികച്ച ഷോ എന്നിവക്കുള്ള മൂന്ന് അവാർഡുകൾ നേടി. ഒമാനി ഫിലിം സൊസൈറ്റിയാണ് ചിത്രം നിർമിച്ചത്. ഒമാനിലെ റെഡ് ഷുഗർ കൃഷിയും നിർമാണവുമായുള്ള ബന്ധത്തെ അവലോകനംചെയ്യുന്നതാണ് ഡോക്യുമെൻററിയുടെ ഉള്ളടക്കം. തൊഴിലിന്റെ മാനുഷികവും സാമ്പത്തികവും സാമൂഹികവുമായ വശങ്ങളെ സിനിമ വിവരിക്കുന്നു. നിസ്വ, ബഹ്ല, അൽഹംറ, മാന എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി വിലായത്തുകളിലാണ് സിനിമ ചിത്രീകരിച്ചത്. വിവിധ അറബ്, അന്തർദേശീയ ഫെസ്റ്റിവലുകളിൽ ഈ ചിത്രം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. കൂടാതെ നിരവധി അന്താരാഷ്ട്ര, പ്രാദേശിക ഫെസ്റ്റിവലുകളിലും ഇവന്റുകളിലും പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.