പ്രവാസി ജില്ലാതല ഫുട്ബാള്‍:  മലപ്പുറം ചാമ്പ്യന്മാര്‍

സലാല: കഴിഞ്ഞ രണ്ടു മാസമായി  സലാല ഗള്‍ഫ് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്നുവന്ന കേരള പ്രവാസി ജില്ലാതല ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ മലപ്പുറം ചാമ്പ്യന്മാരായി. 
മലപ്പുറവും തൃശൂരും തമ്മില്‍ നടന്ന വാശിയേറിയ ഫൈനല്‍ ടൈബ്രേക്കറിലും സമനില പാലിച്ചതിനാല്‍  ടോസിലൂടെയാണ് വിജയിയെ കണ്ടത്തെിയത്. നേരത്തേ, ലൂസേഴ്സ് ഫൈനലില്‍ കണ്ണൂരിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പിച്ച് കോഴിക്കോട് മൂന്നാം സ്ഥാനം  നേടി. ടൂര്‍ണമെന്‍റിലെ മികച്ച താരമായി ജംഷീര്‍ മലപ്പുറത്തെയും മികച്ച ഗോള്‍ കീപ്പറായി സുബൈര്‍ മലപ്പുറത്തെയും മികച്ച വിങ് ബാക്കായി ശിഖില്‍ തൃശൂരിനെയും മികച്ച ഫുള്‍ബാക്കായി സലീം പൊള്ളാര്‍ഡിനെയും ഫൈനലിലെ മികച്ച താരമായി ശബീര്‍ മലപ്പുറത്തെയും തെരഞ്ഞെടുത്തു. സിയാവുല്‍ ഹഖ് ആണ് ടോപ് സ്കോറര്‍.  
മികച്ച ടീം മാനേജര്‍ ആയി ശാക്കിര്‍ അലി മലപ്പുറത്തെയും കണ്ണൂരിനെ മികച്ച ടീമായും തെരഞ്ഞെടുത്തു. അബു തഹ്നൂന്‍ എം.ഡി അബ്ദുല്‍ ഗഫൂര്‍, റിയല്‍ മിക്സ് എനര്‍ജി ഡ്രിങ്ക് മാനേജിങ് പാര്‍ട്ണര്‍ ഫൈസല്‍ ചേളാരി, ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍  പി.ടി. സബീര്‍, കണ്‍വീനര്‍ ഷബീര്‍ കാലടി, പവിത്രന്‍ കാരായി, സലിം ബാബു, ജംഷാദ് അലി, നൂര്‍ നവാസ്, ശൗക്കത്ത് കോവര്‍, ഷൗക്കത്ത് അല്‍കൗത്തര്‍, ശിഹാബ് കാളികാവ്, അയൂബ് വക്കാട്, നസീബ്, പ്രമേഷ് ബാബു, സന്തീപ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. മന്‍സൂര്‍ പട്ടാമ്പി  നന്ദി പറഞ്ഞു.

Tags:    
News Summary - oman football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.