മസ്കത്ത്: സീബ് കേന്ദ്രമായുള്ള മലബാര്‍ എഫ്.സി സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഈ മാസം 18ന് അല്‍ ഹെയില്‍ ഗ്രൗണ്ടില്‍ നടക്കും. 16 ടീമുകള്‍ ടൂര്‍ണമെന്‍റില്‍ മാറ്റുരക്കും. ലീഗ് അടിസ്ഥാനത്തിലാകും ടൂര്‍ണമെന്‍റ് നടക്കുകയെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എട്ട് കേരള ക്ളബുകളും ആറ് ഗോവന്‍ ക്ളബുകളുമാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. മലബാര്‍ എഫ്.സിയെ പ്രതിനിധാനം ചെയ്ത് രണ്ട് ടീമുകളും കളത്തിലിറങ്ങും. ഒരു ടീമില്‍ ആറ് അംഗങ്ങളാണ് ഉണ്ടാവുക. ഉച്ചക്ക് രണ്ടിന് ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമാകും. നാലു ഗ്രൂപ്പുകളായി തിരിച്ചാകും ലീഗ് റൗണ്ട് നടക്കുക. മൊത്തം 36 മത്സരങ്ങളാണ് ലീഗ് റൗണ്ടില്‍ ഉണ്ടാവുക. പ്രധാന കളിക്കാര്‍ക്ക് ഒപ്പം മൂന്ന് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെയും അനുവദിക്കും.
വിജയികള്‍ക്ക് കാഷ് അവാര്‍ഡ് അടക്കം സമ്മാനങ്ങളുണ്ടാകും. ഷിഫാ അല്‍ ജസീറയും ചിക്ക്സോണുമാണ് മത്സരത്തിന്‍െറ സ്പോണ്‍സര്‍മാര്‍. അല്‍ ഹെയില്‍ സംസം ഹൈപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശത്താണ് കളി നടക്കുന്ന മൈതാനം. ഫുട്ബാള്‍ ടൂര്‍ണമെന്‍റുകള്‍ക്ക് ഏകീകൃത രൂപം ഉണ്ടാക്കുകയടക്കം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മസ്കത്തില്‍ ഫുട്ബാള്‍ അസോസിയേഷന്‍ രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
മലബാര്‍ എഫ്.സി ക്യാപ്റ്റനും കോച്ചുമായ നാസര്‍ കണ്ടിയില്‍, ക്ളബ് പ്രസിഡന്‍റ് അജിനാസ് കുറ്റ്യാടി, സെക്രട്ടറി ആഷിഖ് പുനൂര്‍, കോഓഡിനേറ്റര്‍മാരായ ആസിഫ് കുറ്റ്യാടി, റാസിക്ക് കോട്ടപ്പള്ളി, സ്പോണ്‍സറായ ചിക്ക്സോണ്‍ മാനേജിങ് പാര്‍ട്ണര്‍ നൗഷാദ് കുറ്റ്യാടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.