മുഹമ്മദ് ഷെഫീർ വാടാനപള്ളി (പ്രസി.), കെ.കെ അബ്ബാസ്
പട്ടാമ്പി (ജന.സെക്ര.),നിയാസ് വയനാട് (ട്രഷ.)
മസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ കമ്മിറ്റി നിലവിൽവന്നു. മുഹമ്മദ് ഷെഫീർ വാടാനപള്ളി പ്രസിഡന്റായും കെ.കെ അബ്ബാസ് പട്ടാമ്പി ജനറൽ സെക്രട്ടറിയായും നിയാസ് വയനാട് ട്രഷറയായും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി അബ്ദുൽ കരീം (സീബ്), സാജിദ് അബ്ദുല്ല (റൂവി), സഈദ് കെ.കെ (സലാല), അസി.സെക്രട്ടറിമാരായി ഡാനിഷ് മദനി (സലാല), ഹുസ്നി മുബാറക്ക് (സോഹാർ), ഷമാസ് (ബർക) എന്നിവരെയും തിരഞ്ഞെടുത്തു.
ഒമാനിലെ വിവിധ സെന്ററുകളിൽനിന്നുള്ള പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 21 അംഗ പ്രവർത്തക സമിതിയിൽ നിന്നാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. റിട്ടേണിങ് ഓഫിസർ യാസർ സലാല തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി. 2024-2026 കാലയളവിലേക്കാണ് കമ്മിറ്റി നിലവിൽവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.