മസ്കത്ത്: ഒമാനിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന സന്ദർശക വിസകൾ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കുന്നു. എക്സ്പ്രസ്, ഫാമിലി വിസിറ്റിങ് വിസകൾക്കുള്ള അപേക്ഷകൾ ചൊവ്വാഴ്ച മുതൽ സ്വീകരിച്ചുതുടങ്ങി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് പകുതി മുതലാണ് ഒമാൻ സന്ദർശന വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്.
ടൂറിസ്റ്റ് വിസകളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഒാൺൈലെനിൽ ഇ-വിസക്ക് അപേക്ഷ നൽകാനുള്ള സംവിധാനവും അടുത്ത ദിവസങ്ങളിലാണ് പ്രാബല്ല്യത്തിലാവുക. അതുവരെ എമിഗ്രേഷൻ വിഭാഗത്തിെൻറ ഒാഫീസിൽ നേരിെട്ടത്തിയാണ് അപേക്ഷ നൽകേണ്ടത്. സ്ഥിരം കുടുംബവിസക്കുള്ള അപേക്ഷകളും ഇവിടെ സ്വീകരിക്കുന്നുണ്ട്.
അതേ സമയം വിസിറ്റിങ് വിസയിലുള്ളവരുടെ വിമാനയാത്രയടക്കം വിഷയങ്ങളിൽ ഇതുവരെ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. റസിഡൻറ് കാർഡ് ഉള്ളവർക്ക് മാത്രമാണ് ഒമാനിലേക്ക് പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന് സുപ്രീം കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു. വിസിറ്റിങ് വിസക്കാർക്ക് പ്രവേശനം അനുവദിക്കുന്നതടക്കം വിഷയങ്ങളിൽ വൈകാതെ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.