മസ്കത്ത്: ഒമാനി ദേശീയ ഫുട്ബാൾ ടീം ക്യാപ്റ്റൻ അലി അൽ ഹബ്സി ഇനി സൗദി ഫുട്ബാൾ ക്ലബായ അൽ ഹിലാലിന് വേണ്ടി കളിക്കും. ഇംഗ്ലീഷ് ക്ലബായ റീഡിങ്ങിന് വേണ്ടി കളിച്ചിരുന്ന ഹബ്സിയെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് വലയിലാക്കാൻ നിരവധി യൂറോപ്യൻ, അറബ്, ഗൾഫ് ക്ലബുകൾ ശ്രമിച്ചി
രുന്നു.
അൽ ഹിലാലുമായി രണ്ടു വർഷത്തെ കരാറിലാണ് താരം ഒപ്പിട്ടത്. കഴിഞ്ഞ 15 വർഷമായി യൂറോപ്യൻ ലീഗിലാണ് അലി അൽ ഹബ്സി കളിക്കുന്നത്. 2003ൽ നോർവീജിയൻ ക്ലബായ ലിന്നിന് വേണ്ടി കളിച്ചായിരുന്നു തുടക്കം. 2006 വരെയുള്ള രണ്ടു സീസണുകളിലായി നോർവീജിയൻ ലീഗിൽ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. 2006ലാണ് ഹബ്സി ഇംഗ്ലണ്ടിൽ എത്തുന്നത്. ബോൾട്ടൻ വാൻഡറേഴ്സിലായിരുന്നു തുടക്കം. തുടർന്ന് വിഗാൻ അത്ലറ്റിക്, ബ്രൈറ്റൺ, ഹോവ് ആൽബിയോൺ എന്നീ ക്ലബുകൾക്കായും ബൂട്ടുകെട്ടി. കഴിഞ്ഞ വർഷം വേനലിലാണ് റീഡിങ്ങുമായി കരാർ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.