മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നെതർലാൻഡ്സ് സന്ദർശനത്തിന് തിങ്കളാഴ്ചമുതൽ തുടക്കമാകും. ഏപ്രിൽ 16വരെ നീളുന്നതാണ് ഔദ്യോഗിക സന്ദർശനമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന രീതിയിൽ പരസ്പര താൽപര്യമുള്ള കാര്യങ്ങളിൽ സഹകരണം വർധിപ്പിക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
പൊതുവായ ആശങ്കയുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ കാഴ്ചപ്പാടുകൾ കൈമാറും. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിലും ഒപ്പുവെച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.