മസ്കത്ത്: ‘വാലി ഓഫ് ഫയർ-2023’ ഒമാൻ-യു.എസ് സേനകളുടെ സംയുക്താഭ്യാസം സമാപിച്ചു. ദോഫാർ ഗവർണറേറ്റിലാണ് സൈനികാഭ്യാസം നടന്നത്. റോയൽ ആർമി ഓഫ് ഒമാൻ അംഗങ്ങളും അമേരിക്കൻ കരസേന ടീമിന്റെയും പങ്കാളിത്തത്തിലാണ് ഇത് നടന്നത്. റോയൽ എയർ ഫോഴ്സിലെ അംഗങ്ങളും പരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
വാർഷിക സൈനികാഭ്യാസത്തിന്റെ ഭാഗമായി ഇരു സേനകളുടെയും കഴിവുകളും അനുഭവ സമ്പത്തും പരസ്പരം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര തല പരിശീലനം ഒരുക്കിയത്. പരിപാടിയുടെ സമാപന ചടങ്ങിൽ റോയൽ ആർമി ഓഫ് ഒമാൻ ഇൻഫാൻട്രി ബ്രിഗേഡ് 11 കമാൻഡർ ബ്രി. അബ്ദുൽഖാദിം ഇബ്രാഹീം അൽ അജ്മിയും ഇരുസേനകളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.