മസ്കത്ത്: ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി പൈതൃക, ടൂറിസം മന്ത്രാലയം. 2025 അവസാനത്തോടെ 33,000 ഹോട്ടൽ മുറികളിലെത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ ഇത് 32,371 ആയി ഉയർന്നതായി മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
ഈ വർഷത്തിന്റെ അവസാനത്തോടെ 2.5 ദശലക്ഷം വിനോദസഞ്ചാരികളെ സുൽത്താനേറ്റിലേക്കെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഒക്ടോബർ അവസാനത്തോടെ വിനോദ സഞ്ചാരികളുടെ എണ്ണം 2.9 ദശലക്ഷമായി കവിഞ്ഞു. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.ഡി.പി) ടൂറിസം മേഖലയുടെ സംഭാവനയുടെ ലക്ഷ്യം 2.75 ശതമാനമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, 2022ൽ ഇത് ഏതാണ്ട് പൂർത്തീകരിക്കപ്പെട്ടു.
ആ വർഷത്തെ ജി.ഡി.പി ഏകദേശം 2.4 ശതമാനമായിരുന്നു. ഒമാൻ വിഷൻ 2040ലെ ടൂറിസം തീരുമാനങ്ങൾ എടുക്കുന്നതിനും ഈ മേഖലയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും സഹായിക്കുന്നതിനുമായി ചിട്ടയായ രീതിയിൽ സ്ഥിതിവിവരക്കണക്കുകൾ ഉപയോഗപ്പെടുത്താൻ പൈതൃക, ടൂറിസം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.