മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിന് മുന്നോടിയായി യമനെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഒമാന് വിജയം. സുൽത്തൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന കളിയൽ ഏക പക്ഷിയമായ ഒരുഗോളിനാണ് ഒമാൻ വിജയിച്ചത്.
68ാം മിനിറ്റിൽ അലി അൽ ബുസൈദിയാണ് ഒമാന്റെ വിജയ ഗോൾ നേടിയത്. ആദ്യം മുതൽക്കെ ആക്രമിച്ച് കളിക്കുക എന്ന താന്ത്രമായിരുന്നു കോച്ച് ജാബിർ റഷീദിന്റെ കുട്ടികൾ സ്വീകരിച്ചിരുന്നത്. ഇരുവിങ്ങുകളിലൂടെയും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും യമന്റെ പ്രതിരോധം ഭേദിക്കാനായില്ല. കൗണ്ടർ അറ്റാക്കിലൂടെ യമനും കളം നിറഞ്ഞ് കളിച്ചെങ്കിലും ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുമ്പോൾ ഇരു ഇരു ടീമുകളു ഗോളൊന്നും അടിക്കാതെ പിരിയുകയായിരുന്നു.
രണ്ടാം പകുതിയിൽ ഗോൾ നേടുയെന്ന ലക്ഷ്യത്തേടെയായിരുന്നു ഒമാൻ ഇറങ്ങിയിരന്നത്. ഇതിന്റെ പ്രതിഫലനം യമൻ ഗോൾമുഖത്ത് കാണുകയും ചെയ്തു. ഒടുവിൽ അലി അൽ ബുസൈദിയിലടെ ഒമാൻ വിജയം സ്വന്തമാക്കി. ഒമാന്റെ നിരവധി യുവതാരങ്ങൾക്കും കോച്ച് അവസരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.