മസ്കത്ത്: സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യയിൽ ആദ്യത്തെ സംയുക്ത ഒമാനി-സൗദി സൈനികാഭ്യാസത്തിന് തുടക്കമായി.
‘സോളിഡാരിറ്റി-1’ എന്ന പേരിൽ നടക്കുന്ന അഭ്യാസ പ്രകടനത്തിൽ ഒമാനിലെ റോയൽ ആർമിയിലെ ഇൻഫൻട്രി ബ്രിഗേഡിന്റെ (23) ഒമാൻ കോസ്റ്റ് ബറ്റാലിയനിൽനിന്നുള്ള ഒരു സേനയും സൗദി സായുധ സേനയുടെ 20-ാം ബ്രിഗേഡ് ഗ്രൂപ്പിന്റെ രണ്ടാം ബറ്റാലിയനിൽനിന്നുള്ള ഒരു സംഘവുമാണ് ഉൾപ്പെടുന്നത്.
ഡിസംബർ 26 വരെ നീളുന്ന സംയുക്ത അഭ്യാസം ഇരു സേനകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുമാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.