മസ്കത്ത്: പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ഒമാൻ ഫ്ലോർ മിൽസ് കമ്പനി 'ബർ'എന്ന പേരിൽ ഗോതമ്പ് മാവ് പുറത്തിറക്കി. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഒമാനിലെ സ്വന്തം ഗോതമ്പ് ഉപയോഗിച്ച് മാവ് പുറത്തിറക്കിയത്. പുതിയ ഉൽപന്നത്തിെൻറ വരവോടെ കർഷകർക്ക് കൂടുതൽ ഗോതമ്പ് വളർത്തുന്നതിനും വിപണനം ചെയ്യാനും സൗകര്യമാകുമെന്ന് ഉൽപന്നത്തിെൻറ വിപണന ചുമതലയുള്ള ഹലീമ ബിൻത് മുബാറക് അൽകൽബാനിയ പറഞ്ഞു. പ്രാദേശിക വിപണനത്തോടൊപ്പം കയറ്റുമതി സാധ്യതയും ആരായുന്നുണ്ട്. ഒരു ടണ്ണിന് 500 റിയാൽ എന്ന നിലയിൽ 325 ടൺ ഗോതമ്പാണ് ഇൗ സീസണിൽ കമ്പനി വാങ്ങിയത്. രാജ്യത്ത് സാധാരണയായി നവംബർ പകുതിയോടെയാണ് ഗോതമ്പ് കൃഷി ആരംഭിക്കുന്നത്. മഴക്കാലം, ജലലഭ്യത, മണ്ണിെൻറ അവസ്ഥ എന്നിവയെ ആശ്രയിച്ച് ഒക്ടോബർ പകുതി മുതൽ ഡിസംബർ പകുതിവരെ കൃഷി ചെയ്യുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.