ഐ.​ഒ.​സി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ്മൃ​തി സം​ഗ​മ​ത്തി​ൽ ഡോ. ​നി​ഷ്താ​ർ സം​സാ​രി​ക്കു​ന്നു

ഗാ​ന്ധി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

സ​ലാ​ല: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ സ​ലാ​ല​യി​ൽ ഗാ​ന്ധി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​ലാ​ല മ്യൂ​സി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഹാ​ളി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്റ്‌ ഡോ. ​നി​ഷ്താ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഹിം​സ​യി​ല​ധി​ഷ്ഠി​ത​മാ​യി രാ​ജ്യ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​തി​ന് വേ​ണ്ടി പോ​രാ​ടി​യ ഏ​ക രാ​ഷ്ട്രീ​യ നേ​താ​വി​ന്റെ ഓ​ർ​മ​ക​ൾ ഇ​ന്നും ന​മു​ക്ക് വെ​ളി​ച്ച​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പു​തു​ത​ല​മു​റ​യും ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​ത് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ ഓ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​ഒ.​സി.​സി നേ​താ​ക്ക​ളാ​യ ബാ​ല​ച​ന്ദ്ര​ൻ, ദീ​പ ബെ​ന്നി, ശ്യാം ​മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഐ.​ഒ.​സി ഒ​മാ​ൻ കേ​ര​ള ചാ​പ്റ്റ​ർ അം​ഗം നൈ​നാ​ൻ കാ​രി​ക്കാ​ട്ടി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി. വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ അ​നീ​ഷ് ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Organized Gandhi Smriti Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.