സലാല: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഒമാന്‍ സോണല്‍ കോണ്‍ഫറന്‍സ് സലാല സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍ നടന്നു. യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സലാല സെന്റ് പോള്‍ സി.എസ്.ഐ ഇടവക വികാരി ഫാ. വര്‍ഗീസ് മാത്യു ക്ലാസെടുത്തു. ഇടവക ട്രസ്റ്റി സനു ജോണ്‍, സെക്രട്ടറി ബിനു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ഉച്ചക്കുശേഷം നടന്ന ബിസിനസ് മീറ്റില്‍ ഒമാന്‍ സോണല്‍ പ്രസിഡന്റ് ഫാ. ഡെന്നീസ് ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. സോണല്‍ കോഓഡിനേറ്റര്‍ മാത്യു മെഴുവേലി മുഖ്യ പ്രഭാഷണം നടത്തി. ഒമാന്‍ സോണ്‍ ബൈലോ ഫാ. ഡെന്നിസ് ഡാനിയേല്‍ യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ സോണിന്റെ ആദ്യ പ്രവര്‍ത്തന കമ്മിറ്റി ഒമാനില്‍ നിലവില്‍ വന്നു. പ്രസിഡന്റ് ഫാ. ബെയ്സ്ല് തോമസ് സ്വാഗതവും യൂനിറ്റ് സെക്രട്ടറി ജിന്സണ് ജോൺ നന്ദിയും പറഞ്ഞു.
ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് അജി പി. തോമസ്, ട്രഷറര്‍ സുബിത്ത് മത്തായി, ജോയന്റ് സെക്രട്ടറി ഷിബു ബാബു, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ സജി ബാബുജി, ജോസഫ് വര്‍ഗീസ്, ജോര്‍ജ് ഡാനിയേല്‍, പ്രവീണ്‍ കെ. ഫിലിപ്, ജിനോ ജോയി, റിറ്റോ ജോര്‍ജ്, ദീപു കെ. ജോയ്, വിപിന്‍ ജോണ്‍, ഷൈജു പി. ജോര്‍ജ്, ജിജോ കെ. മാത്യു, രാജ് ബാബു എന്നിവര്‍ നേതൃത്വം നല്കി. സുഹാര്‍, നിസ്വ, മസ്കത്ത്, ഗാല എന്നിവിടങ്ങളില്‍ നിന്നുള്ള പ്രസ്ഥാന അംഗങ്ങള്‍ പങ്കെടുത്തു. 2024ലെ സോണല്‍ കോണ്‍ഫറന്‍സിന് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ആതിഥേയത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.