മസ്കത്ത്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ കമ്മിറ്റിയുടെ നാലാമത് വാർഷിക ജനറൽ ബോഡി യോഗം നടന്നു. ഒാൺലൈനിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് എം. സാദിഖ് അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം നിർവഹിച്ചു.
പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറത്ത് മുഖ്യാതിഥിയായിരുന്നു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തൽക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.ടി. നൗഷാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഫഹദ് ബിൻ ഖാലിദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് സമീർ മസ്കത്ത്, റിശാദ് ബാത്തിന, ബിനീഷ് ദാഖിലിയ, ബദറുദ്ദീൻ സലാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഉപദേശക സമിതി ചെയർമാൻ സൈദ് പൊന്നാനി, വനിത ഘടകം പ്രസിഡൻറ് ശ്രീജ ഹരി, പി.സി.ഡബ്ല്യു.എഫ് ജി.സി.സി പ്രതിനിധി അനീഷ് യു.എ.ഇ, പി.വി. റഹീം, ശിഹാബ് എരമംഗലം, റഫീഖ് വെളിയങ്കോട് എന്നിവർ ആശംസ നേർന്നു.
നാഷനൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഘടകങ്ങളിലെ പ്രധാനപ്പെട്ട ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു. സംഘടന തെരഞ്ഞെടുപ്പിന് കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ ടി.വി. സുബൈർ, അനസ്കോയ എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ: പി.വി. അബ്ദുൽ ജലീൽ (ഉപദേശക സമിതി ചെയർ), സൈദ് പൊന്നാനി, ഡോ. ജലീൽ, കെ. അബ്ദുൽ നജീബ്, അബ്ദുറഹീം മുസന്ന (ഉപദേശക സമിതി അംഗങ്ങൾ). എം. സാദിഖ് (പ്രസി.), ഫഹദ് ബിൻഖാലിദ് (ജന. സെക്ര.), പി.വി. സുബൈർ (ട്രഷ.), എസ്.കെ. പൊന്നാനി (കോഒാഡിനേറ്റർ), കെ.വി. റംഷാദ്, രാവുണ്ണികുട്ടി (വൈസ് പ്രസി), ഗഫൂർ ഒമേഗ, ഒ. അസീബ് തലാപ്പിൽ, ഒ. സിറാജ് (സെക്ര.). യോഗത്തിൽ എസ്.കെ. പൊന്നാനി സ്വാഗതവും ഫഹദ് ബിൻ ഖാലിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.