പിടികൂടിയ മോഷണ വസ്തുക്കൾ. മോഷണത്തിനിടെ സംഘം സി.സി.ടി.വിയിൽ പതിഞ്ഞതും കാണാം
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കവർച്ചകൾ നടത്തിവന്ന മൂന്നംഗ പാകിസ്താനി സംഘം പിടിയിലായി.
നിരവധി വാണിജ്യ സ്ഥാപനങ്ങളിൽനിന്ന് വലിയ തുകകൾ മോഷ്ടിച്ച ഇവരെ റോയൽ ഒമാൻ പൊലീസാണ് പിടികൂടിയത്. വിശദമായ നിരീക്ഷണത്തിനും ട്രാക്കിങ്ങിനും ഒടുവിലാണ് സംഘം പിടിയിലായതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു.
മബേല, അസൈബ പ്രദേശങ്ങളിലെ നിരവധി കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലുംനിന്ന് പണം മോഷ്ടിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കവർച്ചകൾക്ക് സഹായിച്ച ഒരു ഒമാനി പൗരനും പിടിയിലായതായി അധികൃതർ അറിയിച്ചു.
ഇയാൾ പ്രതികളുടെ ബിസിനസ് പങ്കാളിയാണെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി, കവർച്ചക്ക് ഉപയോഗിച്ച ഉപകരണങ്ങളും മോഷ്ടിച്ചെടുത്ത പണവും മറ്റു വസ്തുക്കളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.