ഡോ. ​സ​ജി ഉ​തു​പ്പാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യി ര​ക്ഷി​താ​ക്ക​ൾ ച​ർ​ച്ച​ക്കെ​ത്തി​യ​പ്പോ​ൾ

ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യി ര​ക്ഷി​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി

മസ്കത്ത്​: ഇന്ത്യൻ സ്കൂൾ മസ്ക്ത്ത്​ മാനേജ്മെൻറ് കമ്മിറ്റി തെരഞ്ഞെടുപ്പ്​, അക്കാദമിക്​ രംഗത്തെ ഗുണനിലവാരം ഉയർത്തൽ തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ ഒരുകൂട്ടം രക്ഷിതാക്കൾ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. ശിവ മാണിക്യവുമായി ചർച്ച നടത്തി. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യമാക്കുമെന്നും രക്ഷിതാക്കളുടെയും അപേക്ഷകരുടെയും ആശങ്കകൾ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും ബോർഡ് അംഗങ്ങൾ ഉറപ്പു നൽകിയതായി ഡോ. സജി ഉതുപ്പാൻ പറഞ്ഞു.

മാനേജ്മെൻറ് കമ്മിറ്റിയിലേക്ക്​ വരും വർഷങ്ങളിൽ വരുന്ന ഒഴിവുകളെയും മറ്റും കൃത്യമായി നോട്ടിഫിക്കേഷനിൽ ഒഴിവുവരുന്ന ഡൊമൈനുകൾ പ്രതിപാദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ചെയർമാൻ ഉറപ്പു നൽകി. നിയമനങ്ങളിൽ വന്ന കാലതാമസം സാങ്കേതികം മാത്രമായിരുന്നു എന്ന് ബോർഡ് അംഗങ്ങൾ സൂചിപ്പിച്ചു. അക്കാദമിക വിഷയങ്ങളിലും, പരീക്ഷാ സംബന്ധിച്ച കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ഗൗരവത്തിൽ ഉൾക്കൊള്ളുന്നുവെന്ന് ചെയർമാൻ പറഞ്ഞു. കുട്ടികളുമായുള്ള നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിന് വേണ്ട നടപടികൾ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അതിന് അവർക്കായി പരിശീലന പരിപാടികളും ശിൽല്പശാലകളും കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. രക്ഷിതാക്കളായ സിജു തോമസ്, സൈമൺ ഫിലിപ്പോസ്, ജയാനന്ദൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വിവിധി ആവശ്യങ്ങൾ ഉന്നയിച്ച്​ ഡോ. സജി ഉതുപ്പാന്‍റെ നേതൃത്വത്തിൽ ദിവസങ്ങൾക്ക്​ മുമ്പ്​ നിവേദനം നൽകിയിരുന്നു.

Tags:    
News Summary - Parents hold discussion with Indian school board chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.