സ്കത്ത്: പൊന്നാനി കൾചറല്‍ വേള്‍ഡ് ഫൗണ്ടേഷന് (പി.സി.ഡബ്ല്യു.എഫ്) ഒമാന്‍ മസ്കത്ത് ഏരിയ കമ്മിറ്റി സമ്മേളനവും ഓണാഘോഷ പരിപാടിയും ഇന്ത്യൻ സോഷ്യൽ ക്ലബ് സോഷ്യൽ വെൽഫെയർ കമ്മിറ്റി സെക്രട്ടറി പി.ടി.കെ. ഷമീർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഒമേഗ ഗഫൂർ അധ്യക്ഷത വഹിച്ചു. മസ്കത്ത് ഏരിയ ജോയന്റ് സെക്രട്ടറി മുനവ്വർ റിപ്പോർട്ട് അവതരിപ്പിച്ചു.
നാഷനൽ കമ്മിറ്റി പ്രസിഡന്റ് എം. സാദിഖ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. നാഷനൽ കമ്മിറ്റി ട്രഷറർ പി.വി. സുബൈർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 29 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ: സമീർ സിദ്ദീഖ് (പ്രസി.), സഫീര്‍, നസറുദ്ദീൻ (വൈ.പ്രസി.), മുനവ്വർ, രതീഷ് (ജോ.സെക്ര.), സമീർ മത്ര (ട്രഷ.) വനിത കമ്മിറ്റിയിലെ കുടുംബാംഗങ്ങൾ പാകംചെയ്ത ഓണസദ്യ വിഭവങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി.
വനിത കമ്മിറ്റി പ്രസിഡൻറ് സൽമ നസീർ, ജനറൽ സെക്രട്ടറി ഷമീമ സുബൈർ, ട്രഷറർ ലിസി ഗഫൂർ എന്നിവർ ആശംസകൾ നേർന്നു. ടി.വി. ഇസ്മായിൽ സ്വാഗതവും സെക്രട്ടറി ഷംസീർ നന്ദിയും പറഞ്ഞു.പരിപാടികൾക്ക് പി.വി. ജലീൽ, ബാവ, കെ. നജീബ്, കെ.വി. റംഷാദ്, ബദറു, രതീഷ്, സുഭാഷ്, ഷാജി കടവനാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.