മസ്കത്ത്: വയോജനങ്ങൾക്ക് പെൻഷൻ നൽകുന്ന ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ രണ്ടാം സ്ഥാനത്ത്. ഒമാനിൽ ആകെ 47 ശതമാനം വയോജനങ്ങൾക്ക് പെൻഷൻ നൽകുന്നുണ്ട്. പെൻഷൻ ലഭിക്കുന്ന 70 ശതമാനം വയോജനങ്ങളുമായി ബഹ്റൈൻ രാജ്യമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യയുടെ (ഇ.എസ്.സി.ഡബ്ല്യു.എ) പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സൗദി അറേബ്യയിൽ 33 ശതമാനവും കുവൈത്തിൽ 28, യു.എ.ഇയിൽ 23, ഖത്തറിൽ 19 ശതമാനവും വയോജനങ്ങൾക്ക് പെൻഷൻ നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 50 വർഷത്തിനിടെ അറബ് മേഖലയിൽ 65 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളുടെ എണ്ണം 16 ദശലക്ഷമായാണ് വർധിച്ചിരിക്കുന്നത്. എന്നാൽ, അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇത് 50 ദശലക്ഷത്തിലധികം ആളുകളായി കൂടുമെന്നാണ് കരുതുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.