തറാവീഹ് നമസ്കാരത്തിന് അനുമതി

തറാവീഹ് നമസ്കാരത്തിന് അനുമതി

മസ്കത്ത്: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം റമദാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നമസ്കാരത്തിന് അധികൃതർ അനുവാദം നൽകി. മത, എൻഡോവ്‌മെന്‍റ് കാര്യ മന്ത്രി, അബ്ദുല്ല ബിൻ മുഹമ്മദ് അൽ സൽമിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി റമദാനിൽ തറാവീഹ് നമസ്കാരം മസ്ജിദുകളിൽ നിർവഹിക്കാൻ അധികൃതർ അനുവാദം നൽകിയിരുന്നില്ല. ആദ്യ കോവിഡ് റമദാനിൽ പൂർണ ലോക് ഡൗൺ ആയതിനാൽ പുറത്തിറങ്ങാൻപോലും അനുവാദം ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷത്തെ റമദാനിൽ രാത്രികാല ലോക് ഡൗണും നിലവിലുണ്ടായിരുന്നു. അതിനാൽ കഴിഞ്ഞ രണ്ട് വർഷമായി പള്ളികളിൽ മുടങ്ങിപ്പോയ തറാവീഹ് നമസ്കാരം പുനരാരംഭിക്കുമെന്ന ആഗ്രഹത്തിലായിരുന്നു വിശ്വാസികൾ. എന്നാൽ, സമൂഹ ഇഫ്താറുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. റമദാനിൽ കോവിഡ് കാലം വരെ എല്ലാ മസ്ജിദുകളിലും ഇഫ്താറുകൾ ഉണ്ടായിരുന്നു. ഇത് ഒറ്റക്ക് താമസിക്കുന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും വലിയ അനുഗ്രമായിരുന്നു. കുറഞ്ഞ വരുമാനക്കാർക്ക് പൊതുവെ ചെലവ് കുറഞ്ഞ മാസമായിരുന്നു റമദാൻ. 

Tags:    
News Summary - Permission for Taraweeh prayers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.