മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ മൃഗവേട്ടക്കെതിരെ നടപടി ശക്തമാക്കി പരിസ്ഥിതി അതോറിറ്റി. കഴിഞ്ഞദിവസം ആയുധങ്ങളും വേട്ടയാടിയ രണ്ടു മാനുകളെയും അധികൃതർ പിടിച്ചെടുത്തു.
ഗവർണറേറ്റിലെ പരിസ്ഥിതി ഡയറക്ടറേറ്റ് ജനറൽ നജ്ദ് യൂനിറ്റ് റോയൽ ഒമാൻ പൊലീസുമായി ഏകോപിപ്പിച്ച് നടത്തിയ ഓപറേഷനിലാണ് പിടിച്ചെടുക്കുന്നത്.
ഇത്തരം പ്രവൃത്തികളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും നിയമ വിരുദ്ധമായി ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 80071999 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.