മസ്കത്ത്: ഉച്ഛമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്വ വൈകുന്നേരം മുതൽ ഞായറാഴ്ചവരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയായിരിക്കും മഴ കോരിച്ചൊരിയുക. ആലിപ്പഴവും വർഷിക്കും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മുസന്ദം ഗവർണറേറ്റിൽ ആയിരിക്കും മഴ തുടങ്ങുക. ഇത് ശനിയാഴ്ച തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലേക്കുകൂടി വ്യാപിക്കും.
ഒമാൻ കടൽതീരങ്ങളിലും അൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിൽ 10 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 28 മുതൽ 56 കി.മീറ്റർവരെ വേഗതയിലായിരിക്കും കാറ്റ് വീശുക. കടൽ പ്രക്ഷുബ്ധമാകും.
മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ട് മീറ്റർവരെ ഉയർന്നേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ എടുക്കണമെന്നും കടൽ യാത്രക്കൊരുങ്ങുന്നതിനുമുമ്പ് ദൃശ്യപരതയും കടലിന്റെ അവസ്ഥയും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.