കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചെ​സ്-​കാ​രം​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ചെ​സ്-​കാ​രം​സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ സം​ഘാ​ട​ക​രോടൊ​പ്പം

കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചെ​സ്-​കാ​രം​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

മ​സ്‌​ക​ത്ത്: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ.​പി) കാ​യി​ക വി​ഭാ​ഗം അം​ഗ​ങ്ങ​ൾ​ക്കാ​യി ചെ​സ്സ്, കാ​രം​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ബാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​ടു​ത്ത വാ​ർ​ഷി​ക വേ​ദി​യി​ൽ ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു. ആ​ർ​ണ​വ് സ​ന്ദീ​പ്, ഗൗ​തം ആ​ർ. നാ​യ​ർ, സ​ബി​ത ലി​ജോ അ​ല​ക്‌​സ് എ​ന്നി​വ​ർ ചെ​സ്സ് മ​ത്സ​ര​ത്തി​ലും ആ​ർ​ണ​വ് സ​ന്ദീ​പ്, ന​ദാ​ൽ സു​രേ​ഷ്, പ്രി​യ​രാ​ജ് ജ​നാ​ർ​ദ്ദ​ന പ​ണി​ക്ക​ർ എ​ന്നി​വ​ർ കാ​രം​സ് മ​ത്സ​ര​ത്തി​ലും യ​ഥാ​ക്ര​മം സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ജേ​താ​ക്ക​ളാ​യി. അ​ര​വി​ന്ദ് നാ​യ​ർ, സു​ജി​ത് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

സ്‌​പോ​ർ​ട്‌​സ് ക​മ്മി​റ്റി​ക്കു​വേ​ണ്ടി സു​രേ​ഷ് കു​മാ​റും ജാ​ൻ​സ് അ​ല​ക്‌​സും മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. മ​റ്റു എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജ​യ​ൻ, ഹ​രി​ദാ​സ്, രാ​ഹു​ൽ, കി​ര​ൺ, ബി​ജോ​യ്, രാ​കേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഗ്ലോ​ബ​ൽ മ​ണി എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

കു​ട്ടി​ക​ളെ​യും മ​റ്റു അം​ഗ​ങ്ങ​ളെ​യും സ്‌​പോ​ർ​ട്‌​സി​ലേ​ക്ക് കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് കെ.​ഡി.​എ.​പി എ​ക്‌​സി​ക്യൂ​ട്ടീ​വ്‌​സ് അ​റി​യി​ച്ചു. 

Tags:    
News Summary - Kottayam District Pravasi Association organized chess and carom competitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.