മസ്കത്ത്: ഒ.ഐ.സി.സി ഒമാൻ ഇബ്ര റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. പുതുപ്പള്ളിയുടെ വിജയം കേരള സർക്കാറിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണെന്നും ജനദ്രോഹഭരണത്തിനെതിരെയുള്ള വികാരമാണ് ജനങ്ങൾ പുതുപ്പള്ളിയിൽ കാണിച്ചുകൊടുത്തതെന്നും പ്രസിഡന്റ് അലി കോമത്ത് പറഞ്ഞു.
ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കുമ്പോഴും മരണപ്പെട്ടപ്പോഴും വേട്ടയാടിയവർക്കുള്ള മറുപടിയാണിതെന്ന് ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വളരെ മോശമായ രീതിയിൽ അവഹേളിച്ചതിനുള്ള മറുപടിയാണ് പുതുപ്പള്ളിയിലെ ജനങ്ങൾ കാണിച്ചുകൊടുത്തതെന്ന് ട്രഷറർ ഷാനവാസ് പറഞ്ഞു. വൈസ് പ്രസിഡന്റ് സോജി, സെക്രട്ടറി ബിനോജ്, സൈമൺ സജി മേനത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായ ടോം, ലിജോ, ശ്യാം, ജോമോൻ, മോഹനൻ, കുര്യാക്കോസ്, രജീഷ്, ജോഫിൻ എന്നിവർ സംസാരിച്ചു.
മസ്കത്ത്: യു.ഡി.എഫ് മസ്കത്ത് ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് റൂവിയിൽ പായസം വിതരണം ചെയ്തു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയം സേവ് ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റി മധുരം വിതരണംചെയ്ത് ആഘോഷിച്ചു.
സൂർ: ചാണ്ടി ഉമ്മന്റെ മിന്നും വിജയത്തിൽ സൂറിൽ യൂ.ഡി.എഫ് പ്രവർത്തകരും ആഹ്ലാദം പ്രകടിപ്പിച്ചു. യോഗം കെ.എം.സി.സി സൂർ പ്രസിഡന്റ് സൈനുദ്ധീൻ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. സൂർ ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് സാജു കോശിയുടെ അധ്യക്ഷതവഹിച്ചു. ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കേരള ജനതയുടെ മൊത്തം വികാരമാണ് പുതുപ്പള്ളിയിലൂടെ കണ്ടത് എന്ന് യോഗം വിലയിരുത്തി.
ചടങ്ങിൽ ഒ.ഐ.സി.സി വക്താക്കളായ വേണു കാരേറ്റ്, റഷീദ്, റിഷാദ്, കെ.എം.സി.സിവക്താക്കളായ ഷബീർ കണ്ണൂർ, ഹുസൈൻ കൊടുവള്ളി, ഷംസ് മുസ്ലിയാർ എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി സൂർ ജനറൽ സെക്രട്ടറി സമീർ പള്ളിയമ്പിൽ സ്വാഗതവും കെ.എം.സി.സി എക്സിക്യൂട്ടീവ് അംഗം ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.